മണ്ടന്‍ വാസൂന്റെ മരമോന്തയില്‍ പതിവില്ലാതെ അന്ന് അറുപത് വാട്ടിന്റെ തെളക്കം...!
നാലാം ക്ലാസ്സിലാ വാസൂന്റെ അഭ്യാസം ..(എന്തഭ്യാസം എന്ന് അവനുതന്നെ വല്ല്യേ നിശ്ശല്ല്യ, എന്തായാലും 'വിദ്യ' അല്ലാന്നുള്ളത് ഒറപ്പാ..)
ഓരോ ക്ലാസ്സിലും രണ്ട് കൊല്ലം വീതം നെരങ്ങാനുള്ള അസുലഭ ഭാഗ്യം വാസൂന് മാത്രം സ്വന്തം. അതിലവന്‍ ചെറുതായി ഒന്ന് നെകളിച്ചിരുന്ന്വോ..?, ശരിയ്ക്കും...
ഷ്കോളിലെ മണിയടി വീരന്‍ അവന്‍ തന്നെ. (അയ്യോ, സോറി, 'മണിയടി' അല്ല, ബെല്ല് അടി. ചെല കാര്യങ്ങളങ്ങന്യാ.., പച്ച മലയാളത്തില്‍ പറഞ്ഞാ.., ഇന്നസെന്റ് പറഞ്ഞ പോലെ, 'തെറ്റിദ്ധരി'യ്ക്കും.)
റിട്ടയറാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള 'പീയൂണ്‍' (ഇത് പച്ച മലയാളം.!, തെറ്റി ധരിച്ച്വോ ആവോ.!?) അന്തോണി മാപ്ല, വാസൂന് കനിഞ്ഞനുവദിച്ച ഔദാര്യം.
വയസ്സ് കാലത്ത് രണ്ടാം നിലയുടെ ഇടനാഴിയിലെ മൂലയ്ക്ക് വെച്ചിരിയ്ക്കുന്ന മര ഏണിയില്‍ വലിഞ്ഞ് കേറി മണിയടിച്ച്, ഇല്ലാത്ത ഏനക്കേടൊന്നും ഉണ്ടാക്കണ്ട എന്ന മൂപ്പരുടെ സ്വാര്‍ത്ഥത തന്നെ ആ ഔദാര്യത്തിന് കാരണം.
'പെണ്മക്കള് നാലെണ്ണത്തിന്യാ കെട്ടിച്ചയയ്ക്കണ്ടത്. എല്ലാം, പുര മാത്രമല്ല, നാട് മുഴുവന്‍ നെറഞ്ഞ് നിക്ക്വാ..
പെന്‍ഷനാവുമ്പോ കിട്ടണ കാശോണ്ട് വേണം എല്ലാം...
ഒര് മോനെങ്കിലും ണ്ടായിര്‌ന്നെങ്കി, ഈ ജോലി അവന് ഏര്‍പ്പാടാക്കി കൊടുക്കായിരുന്നു. അതിന് വേണ്ടി മദറിന്റെയും ഫാദര്‍മാരുടെയും എന്ത് വേണേലും തിരുമ്പി കൊടുക്കാന്‍ തയ്യാറുമായിരുന്നു. അതിനുള്ള യോഗം ഇല്ല്യാണ്ട് പോയേന് ആരോട് പറയാനാ...(തിരുമ്പാനല്ല, മോന്റെ കാര്യാ..)
മൂത്ത മോള് പെറന്ന് രണ്ട് മാസം കഴിഞ്ഞപ്പോ തൊടങ്ങ്യ ശ്രമാ... എല്ലാം വേസ്റ്റ്. നാലാമത്ത പ്രാവശ്യേങ്കിലും അന്തോണീസ് പുണ്ണ്യാളന്‍ കനിയുമ്ന്നാ കരുത്യേ...എവടെ.., ഒന്നും ശര്യായില്ല്യ. തലവിധി.., അനുഭവിയ്ക്ക്യന്നെ..'
മണിയടി മാത്രമല്ല വാസൂന്റെ ജോലി. ഉപ്പ്‌മാവ് ഉണ്ടാക്കണോടത്ത് ത്രേസ്യാമ്മചേടത്തിയ്ക്ക് സഹായത്തിന്, ഉപ്പ്‌മാവ് ഡിസ്ട്രിബ്യൂട്ടുമ്പോ പിള്ളേരെ കണ്ട്രോള്‍ ചെയ്യല്‍.. അങ്ങനെ 'എന്തിനും ഏതിനും 'കുഞ്ഞേടത്തി'.., അയ്യോ, സോറി, 'മണ്ടന്‍ വാസു'.
(സാധനം തലയ്ക്ക് പിടിച്ചൂന്നാ തോന്നണെ...
എനിയ്ക്ക് പിന്നെ ഒരു നല്ല സ്വഭാവംണ്ട്, ഒന്നേയൊന്ന് മാത്രമേ ഉള്ളൂ താനും..!
എല്ലാരും പറയണ പോലെ, 'ആകെ രണ്ടെണ്ണമേ അടിയ്ക്കൂ...
' ഭാര്യയോട് പെര്‍മിഷന്‍ വാങ്ങുമ്പോ രണ്ടെണ്ണം, അമ്മ കസ്റ്റഡിയില്‍ എടുത്ത് ക്വസ്റ്റ്യന്‍ ചെയ്താലും രണ്ട്, പിന്നെ ചോദിയ്ക്കുന്നവരോടൊക്കെ പറയാന്‍ രണ്ടെന്ന അക്കം മാത്രം.....
ആരെയും പിണക്കരുതല്ലോ,
രാത്രിയിലെ അന്വേഷകര്‍, ഫോണ്‍ വഴി, കൂടുന്നതനുസരിച്ച്, രണ്ട് അതിന്റെ പെരുക്ക് തുടങ്ങും.
അതെന്റെ കുറ്റമാണോ..!?,
അല്ലേയല്ല...
ദേ ഇപ്പൊ തമിഴ്‌നാട്ടില്‍ വന്നതിന് ശേഷം,
മോള്‍ക്കും, 'രണ്ടാമത്തക്കമാണേറെയിഷ്ടം'..
"രണ്ടക്ക.., രണ്ടക്ക..." അവളുടെ ഉറക്കെയുള്ള പാട്ട് ഇപ്പോ ശരിയ്ക്ക് കേക്കാം, എന്തൊരു വാസന..!
അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും വന്നതാണെന്ന് തോന്നുന്നു..തമിഴ് നാടല്ലേ..!
"അവള്‍ക്ക് അല്ലെങ്കിലും നിങ്ങള്‍ടെ സ്വഭാവാ.." ഭാര്യയുടെ കമന്റ്. അവളെന്താ ഉദ്ദേശിച്ചതെന്ന് അവള്‍ക്ക് തന്നെ അറിയില്ല..
എന്തായാലും എനിയ്ക്കത് ശരിയ്ക്കും സുഖിച്ചു. രണ്ട് വരെയല്ലേ അവള്‍ക്കും എണ്ണാന്‍ അറിയൂ. എന്റെ മോളന്നെ..
പിന്നെ ചെല സമയങ്ങളില്‍ മാത്രം, മോള് അവള്‍ടെ തള്ളേടെ മോളാവും.
"അത് പിന്നെ നിന്റ്യല്ലെ സന്തതി..?" എല്ലാ കൊറവുകളും ഭാര്യയ്ക്കിരിയ്ക്കട്ടെ, അവളുടെ വീട്ടുകാര്‍ക്കും.
കാലങ്ങള്‍ക്ക് ശേഷം, പിന്നെ പിന്നെ, ഭാര്യയും പഠിച്ചു, ചോറ് ഉരുട്ടി ഉണ്ണുമ്പോ കൂടെ കഴിയ്ക്കാനുള്ള ഉപ്പേരീണ്ടാക്കാന്‍..
" നിങ്ങള്‍ട്യല്ലേ വിത്ത്..?
"'സരിയാന ഗൂഗ്ലി..'(തമിഴല്ല.., തമിഴറിയാവുന്ന പശങ്കള്‍ ഇത് വായിയ്ക്കാന്‍ വെഷമിയ്ക്കണ്ട,)
സോറി, തമിഴുമ്മെ (തമിഴ് ഉമ്മെ അല്ല, ക്ഷമിയ്ക്കണം) തൊട്ട് അധികം കളിയ്ക്ക്‌ണില്ല്യ. അല്ലെങ്കി തന്നെ മുല്ലപെരിയാറും, മുടിഞ്ഞ, സേലം റെയില്‍ വേ ഡിവിഷനും... ഇനി ഇല്ലാത്ത പുകിലൊന്നും വേണ്ട..
ഇതിലെല്ലാം ആര്‍മ്മാദിയ്ക്കുന്നത് ആകെ രണ്ടേ രണ്ടു പേരാണത്രേ.., അതാരൊക്കെയാണെന്ന് എനിയ്ക്കറിയില്ല..!
ഇതൊന്നും അറിയാന്‍ മാത്രമുള്ള വിവരം ഇപ്പോഴും നമുക്കൊന്നും ഇല്ലാതെ പോയല്ലൊ, ന്റെ ബദരീങ്ങളേ!
ആ, ഭാര്യേടെ ഗൂഗ്ലി. പിന്നെ എന്ത് പറയും.
അടിയറവു പറഞ്ഞ്, വഴക്കുണ്ടാക്കാനുള്ള പുതിയ വഴികളെ കുറിച്ച് വെറുതെ തല പുണ്ണാക്കേണ്ടി വരും. അവസാനം തലയില്‍ പുണ്ണും പുണ്ണാക്കും മാത്രം മിച്ചം...)
ദേ, കഥേന്ന് ഒര്‌പാട് പൊറത്തേയ്ക്ക് വന്ന്വോ..!പൊറാടത്തേ..?
അല്ലെങ്കി തന്നെ, എന്ത് കഥ..!?
"കഥയില്ലായ്മയില്‍ നിന്നും ഇല്ലായ്മ മൈനസ് ചെയ്താല്‍ ശിഷ്ടം എത്ര..?"
ഉത്തരം ശരിയ്ക്കറിയാത്തോണ്ട് അടുത്തിരിയ്ക്കുന്നവന്റെ പേപ്പറില്‍ നോക്കി വേഗം എഴുതി, കണക്ക് പരീക്ഷയ്ക്ക്,
ഉത്തരം, "കഥ.."
ഈ കണക്ക് ഒരു തലവേന പിടിച്ച സാധനം തന്നെ..,
ഞാന്‍ ആ വേദന മാത്രം ഇന്നു വരെ അനുഭവിച്ചിട്ടില്ല.. ഞാനാരാ മൊതല്..!
തല ഉള്ളവര്‍ക്കല്ലേ വേദന കാണൂ..
പരീക്ഷ കഴിഞ്ഞു..
നൂറില്‍ നൂറ് മാര്‍ക്ക്..!
ആര്‍ക്ക്..?
ഇത് വായിച്ചവര്‍ക്ക്..!!