കഥാനായകന്‍ കപ്പലിലായിരുന്നു.. കപ്പല്‌ന്ന് വെച്ചാ.., മ്മ്‌ണി ബല്ല്യേ കപ്പല്..പടക്കപ്പല്..!
പണ്ട് ഡച്ച്‌കാരും അമേരിയ്ക്കാക്കാരും.., പിന്നെ മ്മടെ ശിവാജീ മഹാരാജാവും ഒക്കെ മേച്ച് നടന്നിരുന്നൂന്ന് പറഞ്ഞ് കേട്ടത് പോലത്തെ ഒലയ്ക്ക സാനങ്ങളല്ല..! നല്ല പെട സാനങ്ങള്..
ഇബടെ പൊട്ടിച്ചാ അയലോക്കാര് കൂടാണ്ട് അയിന്റപ്രത്തുള്ളോര് വരെ ഞെട്ടണ സൈസ് പടക്കങ്ങളും കൊണ്ട് നടക്കണ സാനം..
ലെനിനേം, ഗര്‍ഭഷേവിനേം പെറ്റ, അതേ വയിറ്റീന്ന് പെറന്ന, അവര്‌ടെ കൂടപ്പെറപ്പ്‌കള്..!
അമ്മാതിരി സാധനങ്ങളൊക്കെ, ഒരിയ്ക്കലെങ്കിലും ഒന്ന് കാണണ്ട കാഴ്ച്യന്ന്യാ.. അടക്കി ഒതുക്കി വെയ്ക്കാന്‍ അവരെ കഴിഞ്ഞേ ആരും .!
ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയാണ്ട് ഓരോന്ന് വെട്‌പ്പായി കുത്തി നെറച്ച് വെച്ചിരിയ്ക്കണ കാണുമ്പോ അസൂയ്യാവും.
മ്മള് ഒറങ്ങുമ്പോ കെടക്കണ പോസ് കൂടി നോക്കീട്ടാ കട്ടില് (അതിനെ അങ്ങനെ വിളിയ്ക്കാമോന്ന് അയാള്‍ക്കിപ്പോഴും നല്ല സംശ്യം..!)വരെ മെനച്ച് വെച്ചിരിയ്ക്കണത്..!
ഒറങ്ങാന്‍ നേരത്ത് അവനോന്റെ 'ബങ്ക്'ല് ചുരുണ്ടൂടാന്‍ വരുമ്പോ, അവടേണ്ടാവും ഏതെങ്കിലും ശവങ്ങള്,..ആരേം കുറ്റം പറഞ്ഞട്ട് ഒരു കാര്യോല്ല്യ.. മുന്നൂറ് പേര്‍ക്ക് കെടന്നൊറങ്ങാന്‍ നൂറ്റിയമ്പതിന്റെ അടുത്ത് മാത്രം വരുന്ന അമ്മാതിരി 'ബങ്ക്'(കട്ടിലു) കളേ അവടേള്ളൂ.. വേണങ്കി മതി. എന്നാലും, എല്ലാവരും ഒരേസമയം ഉറങ്ങാറില്ലാത്തോണ്ട് ഒരുവിധം അഡ്ജസ്റ്റ് ചെയ്തങ്ങനെ പോകും.. കെടപ്പി പിഴപ്പല്ലേ..!
കുളി, അതാണ് ഏറ്റവും രസള്ളത്. ഒരു നാലേ മൂന്ന് വലിപ്പത്തിലുള്ള ബാത് റൂം.. അതിന്റെടേലും, എടഞ്ഞാ, തലേലും ശരീരത്തിലും നാഴി എണ്ണ ഒഴിയ്ക്കാന്‍ പറ്റ്യേ പരുവത്തിലുള്ള കുഴികള്‍ ഉണ്ടാക്കാന്‍ കെല്‍പ്പുള്ള തരം വാല്‍ വുകളും ട്രങ്കിങ്ങുകളും..! പിന്നെ 'പുതുജലം' (ഫ്രെഷ് വാട്ടര്‍) പത്ത് മിനിറ്റ് മാത്രമല്ലേ ബാത് റൂമുകളില്‍ ഉണ്ടാവുക.. ഇരുനൂറോളം പേര്‍ക്ക് ഒരേസമയം കുളിയ്ക്കാന്‍ ഇത്തരം അഞ്ചാറ് കുളിമുറികള്‍..! അപ്പോപിന്നെ കുളി രസാവാണ്ട് എങ്ങനെ പോവാനാ..?പലരും സോപ്പൊന്നും കാശ് കൊടുത്ത് വാങ്ങാറില്ല, സോപ്പ് തേച്ച് നിക്കണ മറ്റുള്ളവരടെ എടേല്യ്ക്ക് ഒന്ന് തള്ളിക്കേറാന്‍ ശ്രമിച്ചാ മാത്രം മതി..,സംഗതി ക്ലീന്‍..!
അങ്ങനെ കഷ്ടപെട്ട്, ബുദ്ധിമുട്ടി കാര്യൊങ്ങളൊക്കെ ഒരുവിധം നയിച്ചോണ്ട് പോവുമ്പോഴാ ആ 'പെഷല്‍ പ്രോഗ്രാം' വരണെ..!നമ്മടെ തലതൊട്ടപ്പന്റെ മുത്തപ്പന് കപ്പലൊന്ന് കാണണമത്രെ..! വെറുതെ കണ്ടാ പോരാ.., 'വിസിറ്റ'ണമെന്ന്..
പണ്ട് കുടിച്ച മുലപ്പാലില്‍ ബാക്കിയുള്ളതില്‍ കുറച്ച് ചിലവഴിച്ച്, കഥാനായകന്‍, പരിവാരസമേധം പണിയാനിറങ്ങി... പരിവാരങ്ങള്‍ക്ക് കഴിവനുസരിച്ചുള്ള പണിയും കൊടുത്ത്, സ്വയം പണികളും കഴിച്ച് സന്തോഷവാനായി വാണരുളി.
അങ്ങനെ, അവസാനം ആ ശുഭദിനം വന്നെത്തി.. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ കുയില്‍ നാദം കാതില്‍ വന്നലച്ച് ഉറക്കം കെടുത്തി.. കപ്പലില്‍ കുയിലോ എന്നോര്‍ത്ത് ഞെട്ടണ്ട.. 'ക്വാട്ടര്‍ മാസ്റ്റര്‍' എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന കുയിലുകളെ, സമയോം കാലോം നോക്കാതെ, കുഴലൂതി നാദം കേള്‍പ്പിയ്ക്കാന്‍ പരിശീലിപ്പിയ്ക്കാന്‍ പ്രത്യേകം പരിശീലകരുണ്ട്.. അസ്സല്‍ കുയില്‍ പോലും നാണിച്ച്, പേടിച്ച് പോകും..
എന്നാലും, അതേത് മുഹൂര്‍ത്തത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന സ്ഥിരപരിചയം വെച്ച് ഉറങ്ങാതെ കിടന്ന കാരണം, നേരത്തിന് തന്നെ, കുളിയടക്കമുള്ള എല്ലാം പത്ത് മിനിറ്റില്‍ കുറഞ്ഞ നേരത്തില്‍ അവസാനിപ്പിച്ച് ആരുടെയും കണ്ണില്‍ പെടാതെ, സമയത്തിന് മുമ്പ് തന്നെ സ്വന്തം 'ആക്ഷന്‍ സ്റ്റേഷനി'ലേയ്ക്ക് വലിഞ്ഞ് കയറി..
വളരെ അഡ്വാന്‍സ്ഡ് ആയ ആ റഷ്യന്‍ ഉപകരണം പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ പരിചയമുള്ളവര്‍ നായകന് മുന്‍പേ സ്റ്റേഷനില്‍ ഹാജരായിട്ടുണ്ടായിരുന്നു, എന്നത്തേയും പോലെ..,
പാവങ്ങള്‍.., തലേന്ന് രാത്രിമുതല്‍ ഊണും ഉറക്കവും അവിടെ തന്നെയായിരുന്നിരിയ്ക്കും.. വിഡ്ഡ്യാസുരന്മാരായ മേലാളരുടെ കണ്ണുരുട്ടലും തെറിപറച്ചിലും കേള്‍ക്കണ്ടല്ലോ എന്ന് കരുതിയെടുത്ത സ്വയം തീരുമാനമൊന്നുമാവില്ല., ഇടയിലുള്ള എലനക്കിപട്ടിയുടെ ചിറിനക്കിപട്ടി, നാല് ദിവസമെങ്കിലും മുമ്പേ കൊരച്ച് ഛര്‍ദ്ദിച്ച് കൊടുത്തതായിരിയ്ക്കും..,
അവരേം പറഞ്ഞിട്ട് കാര്യല്ല്യ.. അല്ലെങ്കില്‍, മൂത്തപട്ടി ഛര്‍ദ്ദിയ്ക്കുന്നത് ആ പട്ടിയ്ക്ക് ആഹാരമാക്കേണ്ടി വരും.. പണ്ട് പഠിച്ച ന്യൂക്ലിയര്‍ തിയറിയില്‍ 'ചെയിന്‍ റിയാക്ഷന്‍' എന്ന് പറഞ്ഞത് ഇതിനെയായിരുന്നോ.. എന്റെ സാറന്മാരേ..?!
കാലത്ത് തന്നെ കപ്പല്‍ അതിന്റെ യാത്ര തുടങ്ങി.. യാത്രാന്ന് പറഞ്ഞാല്‍, ഒരൊന്നര യാത്ര.. ഒരു മുപ്പത് മുപ്പത്തിരണ്ട് നോട്ടിയ്ക്കല്‍ മൈല്‍ സ്പീഡ് .., ആ സ്പീഡിലും പൊരിഞ്ഞ ആട്ടം തന്നെ.. ഭരത നാട്യം.., മോഹിനിയാട്ടം.., കഥകളി തുടങ്ങി... ചവിട്ടുനാടകം വരെ..
പറഞ്ഞട്ട് കാര്യല്ല്യ.. നല്ല തുലാമാസം..കാറ്റും കോളും ഇടീം വെട്ടും എല്ലാം മൊറയ്ക്ക് നടക്ക്ണ്ട്..!
കൂട്ടത്തില്‍ അകമ്പടിയായി ഒരു മുങ്ങിക്കപ്പലുമുണ്ട്. ആ രാക്ഷസിയെ കണ്ട് പിടിയ്ക്കലാണ് നായകന്റേയും കൂട്ടരുടേയും ജോലി !. അതിനായി അവര്‍ കിണഞ്ഞ് പരിശ്രമിച്ചോണ്ടിരുന്നു..
പടത്തില് കണ്ട ഓരോരോ കട്ടകളും കല്ലുകളും രാക്ഷസിയാണെന്ന ധാരണയില്‍ റിപ്പോര്‍ട്ടുകള്‍ ഒഴുകിക്കൊണ്ടിരുന്നു. രാക്ഷസിയെ കണ്ട് പിടിച്ചേ അടങ്ങൂ എന്ന മട്ടില്‍, കപ്പല്‍ ഇടതും വലതും മാറി മാറി വെട്ടി ത്തിരിഞ്ഞ്, ഞെരിഞ്ഞമര്‍ന്ന്, ഓതിരം വെട്ടി, അവസാനം 'വെള്ള'ക്കടകന്‍ പുറത്തെടുത്തു..
'ദേ.. കണ്ട് പിടിച്ചേ.., രാക്ഷസിയെ കണ്ട് പിടിച്ചേ...' ഡോല്‍ഫിന്‍, ബിയറിംഗ് റെഡ് സിക്സ് സീറോ..,റേഞ്ച് ടുവല്‍ വ് നോട്സ്..!
ഓക്കേ.., കീപ് ട്രാക്കിംഗ്...
റോ..ജര്‍ ..
സന്ദേശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി..ഈ ബഹളത്തിനിടയില്‍ മുത്തപ്പന്‍ കപ്പലില്‍ എലികോപ്റ്റര്‍ മാര്‍ഗ്ഗം ലാന്റ് ചെയ്ത്, പതിവ് ഉപചാരങ്ങളൊക്കെ കഴിഞ്ഞ്, നായകന്റെ ആക്ഷന്‍ സ്റ്റേഷനില്‍ പതുക്കെ എഴുന്നള്ളിയെത്തി. അവട്യാണെങ്കി പൊരിഞ്ഞ ബഹളം നടക്ക്വല്ലേ..!
സംഭവങ്ങളുടെ ഏകദേശരൂപം മുത്തപ്പന് എക്സ്‌പ്ലെയിന്‍ ചെയ്ത് കൊടുക്കാന്‍ നായകന്റെ ആപ്പീസര്‍ തയ്യാറായി നില്‍ക്കുകയായിരുന്നു..
"സര്‍, വി ആര്‍ ട്രാക്കിംഗ് ദ സബ്‌മരീന്‍ വിച് ഇസ് നൗ റ്റ്വല്‍ നോട്സ് എവേ.."
"ഓക്കേ.." തീരെ കനം കുറയ്ക്കാതെ മുത്തപ്പന്‍ അരുളി..
"ഗീവ് എഫ് സീ ഐ.." മോളീന്ന്ള്ള ഓര്‍ഡര്‍..
"റോജര്‍.." ഓപ്പറേറ്റര്‍മാര്‍ ഉടനെ എഫ് സീ ഐ ബട്ടണുകള്‍ അമര്‍ത്തി.. ഠക്..ഠക്..(എന്താ ഒച്ച..! പേടിയ്ക്കണ്ട, രണ്ട് സ്വിച്ചുകള്‍ ഓണാക്കിയതാ..റഷ്യന്‍ അല്ലേ..)
"എന്തായിത്..?!" മുത്തപ്പന്‍..( പാവം, അദ്ദേഹം ആദ്യമായിട്ടാ ഒരു റഷ്യന്‍ കപ്പലില്‍ കാല് കുത്തുന്നത്..)
"സര്‍, വീ ആര്‍ ഫീഡിംഗ് ദ ടാര്‍ഗറ്റ് ഡീറ്റയില്‍സ് ടു കമ്പ്യൂട്ടര്‍.." ആപ്പീസര്‍ വിനയപൂര്‍വം മൊഴിഞ്ഞു..
"ഓഹോ..? വേറീസ് ഇറ്റ്, ദ കമ്പ്യൂട്ടര്‍..?"
"പ്ലീസ് കം സര്‍.." ആപ്പീസര്‍ മുത്തപ്പനെയും പരിവാരങ്ങളെയും കൂട്ടി കമ്പ്യൂട്ടര്‍ റൂമിലേയ്ക്ക് യാത്രയായി.., കൂടെ നായകനും.
രണ്ട് മൂന്ന്, പല തരത്തിലും വലിപ്പത്തിലുമുള്ള കോണിപ്പടികള്‍ കയറിയിറങ്ങി, എല്ലാവരും കമ്പ്യൂട്ടര്‍ റൂമില്‍ ഇടിച്ച് കയറി..
ഒരു ആറ് ആറര അടി ഉയരവും അതിന് തക്ക വണ്ണവുമുള്ള അഞ്ചെട്ട് വലിയ വലിയ പെട്ടികള്‍. അതില്‍ പലതിനും ചില ദ്വാരങ്ങള്‍.. ചിലരെല്ലാം ചില ദ്വാരങ്ങളില്‍ സൈക്കിള്‍ പെഡല്‍ പോലത്തെ ചില വടികള്‍ ഇട്ട് തിരിയ്ക്കുന്നു.. അതിനനുസരിച്ച്, പെട്ടികളിലുള്ള ചില ഡയലുകള്‍ ഇടത്തോട്ടും വലത്തോട്ടും തിരിയുന്നുമുണ്ട്.. മൊത്തത്തില്‍ നെല്ല്കുത്ത് മില്ലില്‍ നില്‍ക്കുന്ന ഒരു പ്രതീതി..!
മുത്തപ്പന്‍ രംഗം മൊത്തമായും ചില്ലറയായും ഒന്ന് നല്ലോണം വിശകലനം ചെയ്തു. എല്ലാം ഓക്കേ.. ന്നാലും, ഇപ്പറഞ്ഞ കമ്പ്യൂട്ടര്‍ മാത്രം അവട്യെങ്ങും മരുന്നിന് പോലും കാണാനില്ല..! അവസാനം ക്ഷമകെട്ട് മുത്തപ്പന്‍ ഗര്‍ജ്ജിച്ചു..
"ബട്, വേര്‍ ഈസ് ദ കമ്പ്യൂട്ടര്‍.."
"സര്‍, യൂ ആര്‍ സ്റ്റാന്‍ഡിംഗ് ഇന്‍ ഫ്രണ്ട് ഓഫ് ദാറ്റ്.." വളരെയധികം വിനയത്തോടെ ആപ്പീസര്‍ ചൊല്ലിക്കൊടുത്തു.
ഇനിയും ഒന്നുകൂടി ചമ്മാനുള്ള തൊലിക്കട്ടി ലേശം കുറവായിരുന്ന ആ മുത്തപ്പന്‍ 'വിസിറ്റ്' അതോടെ മതിയാക്കി, കിട്ടാവുന്ന സ്പീഡില്‍ തിരിച്ച് പോയെന്ന്, ഉച്ചഭക്ഷണത്തിനുള്ള തന്റെ ഊഴവും കാത്ത് ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആരോ പറയുന്നത് കഥാനായകന്‍ കേട്ടു.
വാല്‍.: റഷ്യക്കാര്‍ മിലിട്ടറിയില്‍ ഡിജിറ്റല്‍ തന്ത്രങ്ങള്‍ അധികം ഉപയോഗിയ്ക്കാറില്ല. മാത്രവുമല്ല, ഇതൊരു സ്പെഷല്‍ പര്‍പ്പസ് കമ്പ്യൂട്ടര്‍ ആയിരുന്നു. ഫയര്‍ കണ്ട്രോളിന് ഉപയോഗിയ്ക്കുന്ന അനലോഗ് കമ്പ്യൂട്ടര്‍. സാധാരണ കമ്പ്യൂട്ടറിലെ പോലെ മൈക്രോപ്രോസസ്സറൊന്നും അതില്‍ കാണില്ല.., മറിച്ച്, ഒരുപാട് റോട്ടറി ട്രാന്‍സ്ഫോര്‍മര്‍, സൈന്‍ കൊസൈന്‍ റോട്ടറി ട്രാന്‍സ്ഫോര്‍മര്‍, റിഡക്ഷന്‍ ഗിയറുകള്‍ എന്നിവയൊക്കെയാണ് അതിന്റെ ഉള്ളില്‍.. അതുകൊണ്ടാണ് ആ കോലിട്ടുള്ള തിരിയ്ക്കല്‍..! പിടി കിട്ട്യാ..?
FCI - Fire Control Instructions
1 nautical mile = 2 kmph (approx)
Subscribe to:
Post Comments (Atom)
19 comments:
ഹ ഹ. പാവം മുത്തപ്പന്‍! ആ കമ്പ്യൂട്ടറ് ഒന്നു കിട്ടാനെന്താ മാര്‍ഗ്ഗം?
;)
രസികന്‍ വിവരണം.
എന്റെ നേവല്‍ ജീവിതത്തിനിടയിലുണ്ടായ ഒരു ചെറിയ സംഭവം, നിങ്ങളുമായി പങ്ക് വെയ്ക്കുന്നു...
nannayitundu kunjus.........keep going....
അനുഭവങ്ങളുടെ നടുക്കടലില്‍ നിന്നുകൊണ്ട് എഴുതിയതാണല്ലേ......അങ്ങനെ വരട്ടെ
മാഷേ സത്യം പറഞ്ഞാ ഈ റഷ്യക്കാരെ ഓരോന്ന് പൊട്ടിക്ക്യല്ലേ വേണ്ടത് .....പാവം മുത്തപ്പന്‍.......
ആള്‍ക്കാരെ പറ്റിക്കുന്ന്തിനും ഒരതിരില്ലേ?
പിന്നേയ് ആ മുങ്ങിക്കപ്പലിനെതു പറ്റി ചോയ്ക്കാന്‍ വിട്ടുപോയതാ
ശ്രീ.., ശ്രീകുട്ടന്‍.., തോന്ന്യാസീ..
വായിച്ചതിനും കമന്റിനും നന്ദി..
സോറി..,പറയാന്‍ വൈകി.. ഇത് ബീരാങ്കുട്ടിയ്ക്ക് സമര്‍പ്പിയ്ക്കുന്നു.. ഇതെഴുതാന്‍ പ്രചോദനമായതിന്..
kidilan
പൊന്നു ഭായ്, ഇങ്ങനെ ക്യാപ്പ് പൊട്ടിക്കാണ്ട് ഗുണ്ടിറക്ക് ഗഡീ, ഐ എന്‍ എസ് വിരാടും, ഫ്രാന്‍സും, മറ്റും ലോക്കറില്‍ എന്തിനാ വച്ചിരിക്കുന്നേ?
ഇത് ചെറിയ സംഭവമല്ല.ഒന്നൊന്നര ഫുള്ളല്ലെ
അനോണിമാഷേ.. അഭിപ്രായത്തിന് നന്ദി..
കുറുമാന്‍.. ക്ഷമി.. പതുക്കെ ഓരോന്നോരോന്നായി പൊറത്തെടുക്കാം..
പ്രിയാ.. ആ ഒന്നര ഫുള്ള് പ്രയോഗം ഇഷ്ടായി..
എന്നാലും അതൊരു വല്ലാത്ത കമ്പ്യൂട്ടര്‍ തന്നെ പൊറാടത്തെ...എന്തായാലും സംഗതി കൊള്ളാം.
നേവല്‍ ജീവിതത്തിലെ തമാശകള്‍ മാത്രമല്ല, എല്ലാ സംഭവങ്ങളും എഴുതുക. വായനക്കാര്‍ക്ക് ഏറെ രസിക്കും.
ഗൊള്ളാം മാഷേ.. പോരട്ടങ്ങനെ പോരട്ടെ..
ഔദ്യോഗിക ജീവിതത്തില്‍ വളരെ അധികം സംഭവങ്ങള്‍ കാണുമല്ലോ.
ഇത് വളരെ നന്നായ് എഴുതിയിരിക്കുന്നു. :-)
Well it is really a wonderful write up. Please do write more about your Naval Life.
I still remember those days at INS Lonavala, when I went to meet my friend.
By the way, do you know one Mr. Pavithran KC, from Kannur who is a Mechanical Diploma holder of 1984 batch and joined in Navy 1985.
Have a nice day.
വളരെ നന്നായിരിക്കുന്നു. കഥയിലുപരി അനുഭവം ആകുമ്പോള്‍ അതു തരുന്ന ഒരനുഭവം വ്യത്യസ്ഥമാണ്.
ദുര്‍ഗ്ഗ.. വായനയ്ക്കും അഭിപ്രായത്തിനും നന്ദി..
ഗീത.. നേവല്‍ ജീവിതത്തില്‍ തമാശകള്‍ കുറവായിരുന്നു..ഗൌരവമുള്ളവ ആര്‍ക്കൊക്കെ എത്രത്തോളം സഹിയ്ക്കും എന്നറിയില്ല.. എന്നാലും പിന്നീട് എഴുതാം..
പാമരന്‍.. അഭിപ്രായത്തിന് നന്ദി..
ശ്രീവല്ലഭന്‍.. ശരിയാണ്.. വായനയ്ക്കും അഭിപ്രായത്തിനും നന്ദി..
അനോണി(രണ്ടാമന്‍)മാഷേ.. പവിത്രന്‍.കെ.സി യെ എനിയ്ക്ക് നന്നായി അറിയാം. എന്റെ, നേവിയിലെ ഒരു ബാച്ച് സീനിയറും നല്ല ഒരു സുഹൃത്തും ആയിരുന്നു..
നന്ദന.. വായിച്ചതിനും അഭിപ്രായത്തിനും നന്ദിനി..
പൊറാടത്തേ, വളരെ രസകരമായി എഴുതിയിരിക്കുന്നുവല്ലോ ഈ അനുഭവം! നമ്മുടെ രാജ്യം എന്തുകൊണ്ടാണ് ആയുധങ്ങള്‍, മറ്റുചില സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്കു റഷ്യയെ ആശ്രയിച്ചിരിന്നത്?
അപ്പുമാഷ്..
എനിയ്ക്ക് താങ്കളോടുള്ള ആദരവ് ഒന്നുകൂടി വ്യക്തമാക്കട്ടെ..
ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ മാത്രം എനിയ്ക്ക് വളര്‍ച്ചയില്ല.. ഇതെല്ലാം തുടങ്ങിയത് എവിടെ നിന്ന്, എന്ന് നമുക്ക് ആലോചിയ്ക്കാം..
“കേരളം ഇന്നും എന്ത്കൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് സംസ്ഥാനമായി അറിയപ്പെടുന്നു...“
ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് തോന്നുന്നു..
പൊറാടത്ത് ...താന്‍ ആളു കൊള്ളാല്ലോ....പാചകം കേമം കെങ്കേമം ... പാവം ദളവ..
മാഷേ....ഇപ്പഴാ ഈ പൂമുഖത്ത് എത്താന്‍ തരായീത്.... എല്ലാം വായിയ്ക്കാന്‍ കഴിഞ്ഞില്ല.. വായിച്ചേടത്തോളം രസായിരുന്നു....
..കഥ തുടരട്ടെ....
Post a Comment