Wednesday, April 2, 2008

"മാക്രി ഒലര്‍ത്തീത്..”

യു ഏ ഈ' മീറ്റിന്റെ പുകിലുകളൊക്കെ വായിച്ചറിഞ്ഞ്‌,അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കാപ്പിലാന്റെ കള്ള്ഷാപ്പ്യേ കേറി, മൂത്ത ആനമയക്കി നാലെണ്ണം അടിച്ച്‌ നാലുകാലില്‍ കാപ്പില്‍ പാടവരമ്പിലൂടെ ആടിയാടി വീട്ടിലേയ്ക്ക്‌ മടങ്ങിക്കൊണ്ടിരുന്ന ആ രാത്രി..

'കുറുമാന്‍'ഉം 'ഗീതടീച്ചര്‍'ഉം 'തോന്ന്യാസീ'ം മറ്റും ഷാപ്പ്‌ അടിച്ച്‌ വാരി പോയതായിരുന്നൂന്ന് പറയണ കേട്ടു, എന്നാലും ആനമയക്കീടെ കിക്കിന്‌ യാതൊരു കൊറവും ണ്ടായില്ല്യ..

കാപ്പിലാനെ അതോടെ നമിച്ചു..അങ്ങനെ വരമ്പത്തൊക്കെ എടേലെടേല്‌ 'ഇടി'വാളും 'കൊട്‌'വാളുംവെച്ച്‌, അയ്യപ്പനേം മനസ്സില്‍ വിചാരിച്ച്‌, വേച്ച്‌ വേച്ച്‌ നടന്ന് വരുമ്പോ....പാച്ചൂസും കുഞ്ഞനും, പാമരന്റേം നിരക്ഷരന്റേം പിന്നാലെ പോണ കണ്ടു...

കൊറച്ച് കഴിഞപ്പോ....!

ദാ വരുണൂ ഒരു സാധനം...!!

ഞാന്‍ ഒന്നുകൂടി കണ്ണ്‍ നന്നായി തൊറന്ന് നോക്കി. അടച്ച്‌ പിന്നേം തൊറന്നു..മാഗ്‌ലൈറ്റ്‌ ശരിയ്ക്കും, കെടുത്താണ്ട്‌ അടിച്ച്‌ നോക്കി..

തോട്ടുവരമ്പില്‌ കണ്ണും മിഴിച്ച്‌ എന്നെ തന്നെ നോക്കി ഇരിയ്ക്കുണൂ...

"ഒരു 'പെരിയ' പച്ചത്തവള..!!"

ടോര്‍ച്ച്‌ കെടുത്താതെ തന്നെ പതുക്കെ മുന്നോട്ടാഞ്ഞ്‌ തവളയുടെ കഴുത്തില്‍ പിടി മുറുക്കി..പാടവരമ്പത്തെ 'കൈതമുള്ള്‌' അപ്പോ എന്റെ കഴുത്തിലും ചെറുതായൊന്ന് ഉടക്കി..

ഹെന്റമ്മേ.. ഒരു മുക്കാല്‍ കിലോയ്ക്ക്‌ മേലെ തൂക്കം വരും..! ചാക്കൊന്നും തല്‍ക്കാലം കയ്യിലില്ലാഞ്ഞോണ്ട്‌, ഉടുത്തിരുന്ന ലുങ്കി ഊരി അവനെ അതിന്റെ ഉള്ളില്‍ ‘ഭദ്ര‘മായി കെട്ടി പൊതിഞ്ഞു. (അടീല്‌ തമിഴ്‌ സ്റ്റെയില്‍ 'കള്‍സം' ണ്ടായിരുന്നോണ്ട്‌ വീട്ടിലേയ്ക്കുള്ള ബാക്കി ദൂരം ഒരു വിധം ‘മനോജ്‌ ‘ചെയ്തു.., ച്ഛേ.. മാനേജ് ചെയ്തു). എന്തായാലും 'സണ്‍ ഡേ' സ്പെഷ്യല്‍ അവന്‍ തന്നെ എന്ന് മനസ്സില്‍ അടിവരേട്ട്‌ കുറിച്ചിട്വേം ചെയ്തു..

വീട്ടിലേയ്ക്ക്‌ കേറിയതേ, 'തറവാട്ട്‌'മുറ്റത്തുള്ള ഒരു 'മഷിത്തണ്ട്‌'ഉം പറിച്ച് വലത്തെ കയ്യില്‍ പിടിച്ചും കൊണ്ടായിരുന്നു..

"മോനെ.. അപ്പൂ...." (മോളാണെങ്കിലും 'മോനേ'ന്നാ .., അഥവാ.. 'മേന്നേ'ന്നാ വിളിച്ച്‌ പഴക്കം..!)

അവള്‌ 'വിശാലമായി മനസ്സ്‌' തുറന്ന് ഒറങ്ങ്വായിരുന്നൂന്ന് പിന്നീട്‌ മനസ്സിലായി..

പിറ്റേന്ന് കാലത്ത്‌ ലുങ്കിയില്‍ ബന്ധനസ്ഥനായിരുന്ന മാക്രീ വിലാപം കേട്ടാണ്‌ ഉണര്‍ന്നത്‌ തന്നെ.

രാവിലെ തന്നെ തവള നിഗ്രഹത്തിനുള്ള പൊറപ്പാടാണെന്നറിഞ്ഞതും, പെണ്ണുമ്പിള്ള അടുക്കള പൂട്ടി താക്കോല്‌ കയ്യില്‍ തന്ന്, മോളേം കൂട്ടി അമ്പലദര്‍ശനത്തിനുള്ള 'പുറപ്പാട്‌' തുടങ്ങി..

അടിയന്‍, തൊഴുത്‌ മാറി നിന്നു. ദുര്‍ഗ്ഗാ ദേവീ... ശപിയ്ക്കല്ലേ..."

പുറപ്പാട്‌ പഠിയ്ക്കല്‍ എത്തിയതും, അടിയന്‍ അപേക്ഷിച്ചു...

"ട്യേ... എനിയ്ക്കും കൂടി വേണ്ടതൊക്കെ നീ തന്നെ ചോദിച്ചോ അങ്ങോരോട്‌.."

"പിന്നേ, ഇനിയ്ക്കതല്ലേ പണി..? നിങ്ങളീ കാണിയ്ക്കണേന്റെ ശാപം നിങ്ങളന്നെ അനുഭവിച്ചോ.." സ്നേഹമയിയായ ‘ഫാര്യ‘യുടെ ഉത്തരം വെടിക്കെട്ട്‌ പോലെ വന്നു..

വിളിയില്‍ പരമാവധി പ്രേമം ചേര്‍ത്ത്‌ ഞാന്‍ പെണ്ണുമ്പിള്ളോട്‌ കെഞ്ചി..

"മോളെ.., 'പ്രിയേ'.., പ്രേയസീ.., നീയാ തവളെ ഒന്ന് ശരിയാക്ക്‌.., ദര്‍ശനം കഴിഞ്ഞിട്ട്‌ മതി.."

"ഇനിയ്ക്കതൊന്നും അറിയില്ല്യ.. നിങ്ങളോരോന്ന് ഓരോ ദിവസോം കൊണ്ട്വരും.. പിന്നെ അത്‌ ശര്യാക്കാന്‍, വെറുതേ എന്റെ മെക്കട്ട്‌ കേറണ്ട.." പ്രിയേടെ കമന്റ്‌..!!

നീയാ തെക്കേലെ 'ത്രേസ്യാമ്മേം',, വടക്കേലെ 'അല്‍പോന്‍സേം' കണ്ട്‌ പഠിയ്ക്ക്‌.. എന്തേങ്കിലും വായീ കൊള്ളാവുന്ന പോലെ വെയ്ക്കാന്‍ അവരെ കണ്ട്‌ പഠിയ്ക്കണം..

"നിങ്ങള്‌ കൊറേ വെച്ചും കണ്ടും ഒക്കെ പഠിച്ചതല്ലേ , എന്നാ അവളുമാരോട്‌ പോയി ചോയ്ച്ച്‌, അവര്‌ പറയണപോലെ വെയ്ക്ക്‌.."ഭാര്യ നിമിഷാര്‍ദ്ധത്തില്‍ കൊടുങ്ങല്ലൂരിലെത്തി, ദേവീസ്തുതി തുടങ്ങി....!

എന്റമ്മായിയമ്മേ....എന്നാപിന്നെ രണ്ടിലൊന്ന് അറിഞ്ഞിട്ട്‌ തന്നെ കാര്യം..

ഞാന്‍ തോര്‍ത്ത്‌മുണ്ടും തലേല്‍ കെട്ടി, മ്മടെ 'നളേട്ടനെ' നല്ലോണം മനസ്സില്‍ ധ്യാനിച്ച്‌, വലതുകാല്‍ വെച്ച്‌ 'അഭിഷേകായി' അടുക്കളേ കേറി..

ആദ്യം തന്നെ മാക്രിയ്ക്ക്‌ 'ഹലാല്‍' മോക്ഷം നല്‍കി...

പിന്നെ ഒരര മണിക്കൂര്‍ നേരം പൊരിഞ്ഞ പണ്യായിരുന്നു.

അവസാനം പാത്രത്തില്‍ നല്ല രസികന്‍ തവള ഒലര്‍ത്തീത്‌ റെഡി....

ആര്‍ക്കെങ്കിലും പരീക്ഷിയ്ക്കണെങ്കി...., (തല)വിധി താഴെ പറയും പോലെ. എന്താ... നോക്ക്ണ്ടാ...?

സംഘടിപ്പിയ്ക്കണ്ട സാനങ്ങള്‌.....

തവളെറച്ചി - അര കിലോ

(ഇത്‌ കിട്ടാനും കഴിയ്ക്കാനും പ്രയാസമുള്ളവര്‍ക്ക്‌, ഞണ്ടെറച്ചിയോ, കോഴ്യെറച്ചിയോ,,വെജിറ്ററേനിയന്‍സിന്‌ വേണമെങ്കില്‍ കോഴിമുട്ടയോ പകരമായി ഉപയോഗിയ്ക്കാം. ഞാന്‍ പറയാന്‌ള്ളത്‌ പറഞ്ഞു.. ഇന്യൊക്കെ നിങ്ങടെ ഇഷ്ടം...)

സബോള - രണ്ടെണ്ണം (നല്ല കിരുകിരുപ്പായി കൊത്തിയരിഞ്ഞത്‌)

തക്കാളി - ഒരൊന്നൊന്നര എണ്ണം

ഇഞ്ചി -ഒരിഞ്ച്‌ നീളത്തില്‍ (സ്കെയില്‍ വെച്ച്‌ അളക്കണം, അത്‌ ചെയ്തില്ലെങ്കി സംഭവം കൊളമാകും, പറഞ്ഞേക്കാം..)

പച്ച മുളക്‌ -രണ്ട്‌ (നെടുകെയും കുറുകെയും പിളര്‍ന്നത്‌.)

വെളുത്തുള്ളി -ഒരല്ലിയാമ്പല്‍

മുളക്‌ പൊടി -ഒരു കുഞ്ഞിപ്പിടി

മഞ്ഞള്‍ പൊടി - മഞ്ഞക്കളര്‍ ആവശ്യമുള്ളത്രയും

മല്ലി പൊടി -ഒരര പിടി

ഉപ്പ്‌ -വേണെങ്കി മാത്രം..

കടുക്‌ -കൊറച്ച്‌

ഉലുവ വറുത്ത്‌ പൊടിച്ചത്‌ -അതും കൊറച്ച്‌

വെളിച്ചെണ്ണ - തീരെ കൊറച്ച്‌ ( കൊളുപ്പ്... കൊളുപ്പ്...)

കൊടമ്പുളി - രണ്ടല്ലിയാമ്പല്

‍തേങ്ങപ്പാല്‍ - ഒരു പ്ലാസ്റ്റിക്‌ കപ്പ്‌ മുയോന്‍ (ഒരൊന്നര പെഗ്‌ കൊള്ളണ ടൈപ്‌)

ലെവനെ ലെവലാക്കുന്ന വഴി..

ഒരു പെഗ്‌ വെള്ളത്തില്‍ കൊടമ്പുളീട്ട്‌ അഞ്ച്‌ മിനിറ്റ്‌ നേരം അതിനെ വെറുതെ ബോറടിയ്ക്കാന്‍ വിടുക..

ചൂടായ ചീഞ്ചട്ടീല്‌ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിയ്ക്ക്യ. ..അതില്യ്ക്ക്‌ പൊട്യായി അരിഞ്ഞ സബോള ചേര്‍ത്ത്‌ വഴറ്റുക. ഒന്നു വാടുമ്പോ, അരിഞ്ഞ്‌ വെച്ച ഇഞ്ചീം വെളുത്തുള്ളീം പച്ചമൊളകും, കറിവേപ്പിലേം ചേര്‍ത്ത്‌ കൊഴയ്ക്ക്യ...

പിന്നെ, മൊളക്‌ പൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി ഒക്കെ ചേര്‍ത്ത്‌ ഒരര മിനിട്ട്‌ എളക്കി അതില്‌ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത്‌ വേവിയ്ക്ക്യാ...ന്നട്ട്‌..

ഇതില്യ്ക്ക്‌, വെള്ളത്തിലിട്ട്‌ വെച്ച കൊടമ്പുളി(വെള്ളത്തോടെ) ചേര്‍ത്ത്, എറച്ചീം ഉപ്പും ചേര്‍ത്ത്‌ നന്നായി എളയ്ക്കി അഞ്ച്‌ മിനിറ്റ്‌ അടച്ചിട്ട്‌ വേവിയ്ക്ക്യ....അടപ്പ്‌ തൊറന്ന്, വെള്ളം ഒരു വിധങ്ങ്‌ട്‌ വറ്റുമ്പോ, നാള്യേരപ്പാലും ഉലുവപ്പൊടീം ചേര്‍ത്ത്‌ നന്നായി എളയ്ക്കി ഒന്നു ചൂടാവുമ്പോ വാങ്ങിവെച്ച്‌ ചൂടോട്യോ.. തണുത്തേന്‌ ശേഷോ ഉപയോഗിയ്ക്ക്യ..(നന്നായ്യെങ്കി കഴിയ്ക്ക്വാ, അല്ലെങ്കി കാട്ട്യേ കളയ്‌വാ..)

ന്താ ശര്യായോ..???

51 comments:

പൊറാടത്ത് said...

ഒരു പാചകപരീക്ഷണം...

കുറൂനേം മേന്നേം ബുദ്ധിമുട്ടിയ്ക്കണ്ടാന്ന് കരുതി നളപാചകത്തില്‍ ചേര്‍ക്കുന്നില്ല..

മാത്രവുമല്ല.., ഇപ്പോ അത് നളപാചകവുമല്ലല്ലൊ...(അതുല്യ.., വല്ല്യമ്മായി..,കൊഞ്ചത്സ്............!)

ഒരു വിധം വായില്‍ വന്ന ആരേയും വെറുതെ വിട്ടിട്ടില്ല.. വിട്ടുപോയവര്‍ ക്ഷമിയ്ക്കുക... ആശയദാരിദ്ര്യം തന്നെ പ്രശ്നം...

കാപ്പിലാന്‍ said...

മാക്രിതുട ഫ്രൈ ഉണ്ടെങ്കില്‍ ഒരു രണ്ടു പ്ലേറ്റ്‌ ഇങ്ങു താ.

ആ ഷാപ്പില്‍ ആളുകള് ചോദിക്കുന്നു ...

:)
രസിച്ചു ...

Manoj | മനോജ്‌ said...

പാചകം കേമം തന്നെ... ടൈറ്റ്ല് ഇഷ്ടപ്പെട്ടു.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ കലക്കന്‍ തന്നെ. ഞാനിത് മുട്ട ചേര്‍ത്ത് ഉണ്ടാക്കിക്കോളാം.

മോളില്‍ പറഞ്ഞ പ്രിയയ്ക്ക് വാലറ്റം ഇല്ലാത്തോണ്ട് ഞാനല്ലെന്നു കരുതുന്നു

നാസ് said...

ഹാവൂ...അങ്ങനെ തവള ഫ്രയ്യും റെഡി.... :-)

മാണിക്യം said...

പാചകവിധി വായിച്ചിട്ട്
വലിയ തെറ്റില്ലാന്ന് തൊന്നുന്നു.
ഒന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം!
ഒരു മാക്രിയെ തരത്തിന്‍ കിട്ടി അവനെ തന്നെ ഒലര്‍ത്താം കുറച്ചല്ലാ ക്രോം ക്രോം വക്കുന്നത്.
ആശംസകള്‍ ..മാണിക്യം ...

പാമരന്‍ said...

ഹെന്‍റമ്മേ.. ഇതു ഒന്നുപരീക്ഷിച്ചിട്ടു തന്നെ. ഫാര്യക്കൊരു പണികൊടുക്കാം :)

ശ്രീ said...

ഹ ഹ. കൊള്ളാം മാഷേ.
:)

കുഞ്ഞന്‍ said...

ഹഹ..

സംഗതി ‘ക്ഷ’ പിടിച്ചു, പക്ഷെ എങ്ങിനെ മാക്രിയെ പിടിക്കും ( തലയില്‍ വെണ്ണവച്ച്- എന്റെയല്ല- പിടിക്കണ വിദ്യയൊഴിച്ച് ) പറഞ്ഞു തര്വാ‍..

അഥവ കിട്ടിയാല്‍ത്തന്നെ എങ്ങിനെ കൊന്നു നന്നാക്കിയെടുക്കാമെന്നും ക്രിയ ചെയ്ത് പറഞ്ഞു തരിക..

പ്രത്യേകമായി ഒരു കാര്യം സൂചിപ്പിക്കട്ടെ എന്റെ നാട് എറണാകുളം ജില്ലയിലാണ് അവിടെ പാടമൊ വരമ്പൊ ഒന്നുമില്ല, ഉണ്ടായിരുന്നതാണ് അത് ഭൂമി മാഫിയ അടിച്ചു നിരത്തി- ഇപ്പോള്‍ എന്റെ മാനസിക വിഷമം മനസ്സിലായിക്കണുമല്ലൊ..

മാക്രിയല്ലാതെ മറ്റൊന്നും ഈ പാചക വിധിയനുസരിച്ചു ഉണ്ടാക്കില്ലന്ന് സത്യം ചെയ്തു പറയുന്നു..ആയതിനാല്‍ വേഗം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊരു വഴി പറഞ്ഞു തരണം..

എന്ന് വിധേയന്‍

കുറുമാന്‍ said...

21മാക്രി ഒലര്‍ത്തീതിന്റെ പാചകവിധി കലക്കീട്ടാ...

മാക്രി കിട്ടാന്‍ ഒരു മാര്‍ഗവുമില്ലല്ലോ ഇവിടെ, പകരം കാടവച്ചിന്നൊന്നു പെരുക്കിയാ‍ലോന്നൊലോചിക്കുന്നു.

എഴുത്ത് റൊമ്പ പുടിച്ചാ‍ച്ച്.

കാവലാന്‍ said...

ഹിംസ പാപമാണുണ്ണീ................

പിന്നെ അഹിംസാ സിദ്ധാന്തപ്രകാരം

"ഒലക്ക ബീണ് ചത്തകോയീന്റെ ചാറ് കൂട്ടാം പിന്നെ എറച്ചീം കൂട്ടാം"

ഏറനാടന്‍ said...

മാക്രി ഒലത്തീത് നാവില്‍ കപ്പലിറക്കി. കാപ്പിലാം ഷാപ്പില്‍ നിത്യസന്ദര്‍ശകനും ഉഭഭോക്താവുമായ എന്നെ മാക്രി ഒലത്തുമ്പോള്‍ തട്ടിക്കളഞ്ഞതില്‍ ഞാന്‍ ഷാപ്പില്‍ കുത്തിയിരുന്ന് പ്രതിഷേധം രേഖപ്പെടുത്താന്‍ പോകുന്നു. പൊറാടത്ത് നീതി പാലിക്കുക. പൊറാടത്ത് എന്നെ ചേര്‍ക്കുക. തട്ടിക്കളയും കട്ടായം (മാക്രിയെ) തട്ടിക്കളയും സിന്ദാബാദ്.. :)

സുബൈര്‍കുരുവമ്പലം said...

നിങ്ങളൊക്കെ ഇവിടെ മാക്രി ഒലത്തി യതും .പൊരിച്ചതും തിന്നിരുന്നോ ...... ആ പണ്ടാര മാക്രിയുടെ ശല്ല്യം കൂടി കൂടി വരുകയാണ് .... അവനെ പിടിക്കാന്‍ വല്ല മാര്‍ഗവും കണ്ടു പിടിച്ചോ ?.........

തോന്ന്യാസി said...

അപ്പോ മാഷാണ് ഞമ്മള കാപ്പിലാം മൊയലാളീന്റെ ഷാപ്പില് സ്പെഷല്‍ മരമാക്രി വാറ്റും, മാക്രി ഫ്രൈയും ഇണ്ടാക്ക്‍ണത് ല്ലേ,

ഞമ്മക്ക് പെര്‌ത്ത്‌ഷ്ടായി.......

പോരട്ടെ ഇങ്ങനത്തെ പാചക പരാക്രമങ്ങള്‍ ഇഞ്ഞീം......

Rare Rose said...

പൊറാടത്തേ..മാക്രി ഒലത്തീത് കലക്കീട്ടാ..മാക്രി ശരിയാവത്തോണ്ടു ഈ പാചകകുറിപ്പില്‍ മുട്ട ചേര്‍ത്തു ഉലത്താന്‍ തീരുമാനിച്ചു..ഒരു മാക്രി കാരണം അങ്ങനെ കൂടുതല്‍ പാചകപരീക്ഷണങ്ങളെങ്കിലും നടന്നുകിട്ടുന്നുണ്ടു..ഇനിയും പോരട്ടെ...മാക്രിയെ നിര്‍ത്തിപൊരിച്ചതോ അങ്ങനത്തെ പുതിയ സംഭവങ്ങള്‍..:-)

nandakumar said...

പൊറാടത്ത്, പോസ്റ്റ് ക്ഷ പിടിച്ചിരിക്കുണു. എല്ലാ ബ്ലോഗരേയും കൂട്ടിയുള്ള ആ കടുകു വറുക്കലുണ്ടല്ലൊ നന്നായിരിക്കുന്നു. :-)

“വെളുത്തുള്ളി -ഒരല്ലിയാമ്പല്‍“ ദീ സാധനം ശരിക്കും ആസ്വദിച്ചു. ഇപ്പോഴും ചിരി മായുന്നില്ല.

പൊറാടത്ത് said...

മാക്രി ഒലര്‍ത്തീത് പലര്‍ക്കും ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...

കാപ്പിലാന്‍.... തുട പോയിട്ട് തുടയെല്ല് പോലും ബാക്കിയില്ല.., പ്ന്നെങന്യാ...

മനോജ് ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍... ഈ വാല് ഒരൊന്നരവാലായതുകൊണ്ട് എഴുതാതെ വിട്ടതാ..മുട്റ്റ ചേര്‍ത്ത് പരീക്ഷിയ്ക്കുമ്പോള്‍ കൊടമ്പുളി വേണ്ടെങ്കില്‍ ഒഴിവാക്കാം...

നാസ്.. അഭിപ്രായത്തിന് നന്ദി.

മാണിക്യം.. തീര്‍ച്ചയായും പരീക്ഷിയ്ക്കണം...

പാമരന്‍... ഫാര്യ എടഞ്ഞാ സ്വയമങ്ങ് പരീക്ഷിയ്ക്കണം.. അല്ലാ പിന്നെ...

ശ്രീ.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി

തോന്ന്യാസി said...

ഒരു ചെറിയ തിരുത്തുണ്ട്....കാപ്പിലാന്‍ എന്നത് ഇനി മുതല്‍ ഷാപ്പിലാന്‍ എന്ന് വായിക്കേണ്ടതാണ്

പൊറാടത്ത് said...

കുഞ്ഞന്‍.. മാക്രിപിടുത്തം ഭയങ്കര എളുപ്പല്ലേ.... ആദ്യം കാപ്പിലാന്‍ ഷാപ്പില്ല് പോയി ഒരു നാല് ആനമയക്ക്യങ്ങ്ട് പൂശ്വ.. ബാക്ക്യൊക്കെ അവനായിക്കോളും...

കുറുമാന്‍... കാട ഒലര്‍ത്തീത് പോന്നോട്ടെ ഒരു പ്ലേയ്റ്റ് ഇങ്ങ്ട്..അറ്റ്ലീസ്റ്റ് വെട്ടിവിഴുങ്ങുമ്പോ ഞങ്ങളെ ഒന്ന് ഓര്‍ത്താലും മതി..


കാവലാന്‍... ഇത് ഒലയ്ക്ക വീണ്ചാവാന്‍ റെഡ്യായി നടന്നേര്‍ന്ന മാക്ര്യന്ന്യായിരുന്നു..

ഏറനാടന്‍.. ക്ഷമി.. അടുത്തേല് ഒറപ്പായും ഒരു റോള് ! ഇത് വാക്കാ... പോരേ.?

സുബൈര്‍... പേടിയ്ക്കേണ്ട.. ഇനി എല്ലാവരും മാക്രിപിടുത്തം തൊടങ്ങും..

തോന്ന്യാസീ.. ഒരുകാര്യം പറയാന്‍ വിട്ടു... ഇതിന്റെ കൂടെ നമ്മടെ ആ ചമ്മന്തീം കൂട്ടി ഒന്ന് പരീക്ഷിച്ചാ, സ്വയമ്പനാവൊംന്നൊരു തോന്നല്‍.. എന്താ.. ഒന്ന് നോക്ക്യാലോ..?

റോസ്..മുട്ട ആയാലും കൊഴപ്പല്യ ന്നാ‍ പറഞ്ഞതിന്റെ അര്‍ഥം.. പറ്റിയാല്‍ തവള തന്നെ പരീക്ഷിയ്ക്കൂ...

നന്ദന്‍... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... അഭിപ്രായത്തിന് നന്ദി..

Jane Joseph , New Jersey, USA said...

നല്ല നര്‍മ്മം.....ഇന്നത്തെ ചിരിയുടെ കോട്ടായായി..

Unknown said...

ഞാന്‍ തവള പിടുത്തത്തില്‍ വലിയ എസ്പെര്‍ട്ടാണു ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചോളു

അല്ഫോന്‍സക്കുട്ടി said...

വടക്കേലെ 'അല്‍പോന്‍സേം' കണ്ട്‌ പഠിയ്ക്ക്‌.. എന്തേങ്കിലും വായീ കൊള്ളാവുന്ന പോലെ വെയ്ക്കാന്‍ അവരെ കണ്ട്‌ പഠിയ്ക്കണം..

താങ്ക് യൂ, താങ്ക് യൂ. പൊറാടത്തിനെങ്കിലും ഇങ്ങനെ പറയാന്‍ തോന്നിയല്ലൊ, പുണ്യം കിട്ടും.

മരമാക്രി ആന്‍ഡ് മരപ്പട്ടി ഒലര്‍ത്തീത് മുഴുവന്‍ ഒറ്റക്കു തിന്നണം, എനിക്കു വെയ്ക്കാന്‍ മാത്രമേ അറിയൂ, തിന്നാന്‍ അറിയില്ല.

പൊറാടത്ത് said...

ജെയ്ന്‍ ജോസഫ്.. വായ്യനയ്ക്കും അഭിപ്രായത്തിനും നന്ദി

അനൂപ്.. ഇവിടെ പിടിയ്ക്കാന്‍ തവളകളില്ലാത്ത കൊഴപ്പമേയുള്ളൂ.. വായനയ്ക്ക് നന്ദി..

അല്‍ഫോന്‍സക്കുട്ടീ.. ഞാന്‍ ഞങ്ങടെ വടക്കേലെ അല്പോന്‍സേടെ കാര്യല്ലെ പറഞ്ഞെ... അപ്പോഴേയ്ക്കും തെറ്റിദ്ധരിച്ചു. പിന്നെ മരമാക്രി അല്ലാട്ടോ..നല്ല പച്ച തവള.. വേണെങ്കി കൂടിയ്ക്കോ..

തോന്ന്യാസീ... ഷാപ്പിന്റെ പേരുമാറ്റം വരവ് വെച്ചിരിയ്ക്കുന്നു...

ഗീത said...

ഒന്നാംതരം പാചകകുറിപ്പ് പൊറാടത്ത്.

ഞാന്‍ കോളീ ഫ്ലവര്‍ വച്ച് പരീക്ഷിച്ചുനോക്കാം..(മുട്ടയും അത്ര ഇഷ്ടല്ല്യന്നേ...)

പിന്നെ പാചകകുറിപ്പില്‍ 2 കാര്യങ്ങള്‍ പറയാന്‍ വിട്ടുപോയി.1. ഇഞ്ചിയുടെ വണ്ണം 2. പച്ചമു ളകിന്റെ നീളം .

ഓ.ടൊ. ഷാപ് അടിച്ചുവാരി പോയിക്കഴിഞ്ഞാല്‍, കാപ് അന്നത്തെ കച്ചവടം നിറുത്തിയെന്നാണല്ലോ വിചാരിച്ചിരുന്നത്...
അപ്പോ അതിനുശേഷവും ഇങ്ങനെ ബ്ലാക്കില്‍ വില്‍പ്പനയുണ്ട് അല്ലേ. ചോദിച്ചിട്ടു തന്നെ കാര്യം....

അനോണിമാഷ് said...

മരമാക്രി അഥവാ മരത്തവളയാകുമ്പം ടേസ്റ്റിന് ഒരു പ്രത്യേക രുചിയാ അണ്ണാ!

Mubarak Merchant said...

പാവം മാക്രി! അതിനു മരണാനന്തരവും ഇത്രേം അനുഭവിക്കേണ്ടിവന്നല്ലോ!!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പൊറാടത്തു റൊസ്റ്റ് ആദ്യം ഉണ്ടാക്കി നോക്കിയിട്ട് കമന്റാം എന്നു കരുതി.ഇനി മേലാല്‍ ബ്ലോഗ് പോസ്റ്റ് ആദിയായവ നിര്‍ത്തിയെക്കാന്‍ കുടുമ്പത്തോടെ ഉത്തരവായി.
അവരൊക്കെ എന്തു പറഞ്ഞാലും ഞമ്മള്‍ ബ്ലോഗ്ഗീന്നു പോവൂല്ല.
പുതിയ പാചക പരിക്ഷണങ്ങള്‍ക്കു തയ്യാറായി കാത്തിരിക്കുന്നു.

Unknown said...

good poradathe............htl mngement ayathukondu enthayalum pareekshichu nokam........

ദുര്‍ഗ്ഗ said...

പൊറാടത്തേ ആന മയക്കി അടിച്ചു വരുമ്പോള്‍ മുന്നില്‍ ചാടിയത് പച്ച തവളയായത് ഭാഗ്യം. അതൊരു മഞ്ഞച്ചേരയായിരുന്നെങ്കില്‍....!!

പിന്നെ., പാചകം ഞാന്‍ ഞണ്ടില്‍ പരീക്ഷിച്ചു.. അടിപൊളി..!

കാറ്റാടി said...

പാചകം കൊള്ളാം..

എം.എച്ച്.സഹീര്‍ said...

ലെവനെ ലെവലാക്കുന്ന വഴി..
പാചകം ഹ ഹ ഹ

ഭൂമിപുത്രി said...

ആ തവളയൊഴിച്ച് ബാക്കിയൊക്കെ കൊള്ളാം

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം..
ഈ ഫ്രോഗ് കടായി എന്നൊക്കെ പറയുന്ന പോലെ ഈ കറിക്ക് “ഫ്രോഗ് ഭാഗ്യം പോലെ” എന്നു പേരിടാം :)

Sunith Somasekharan said...

umm....kollaam...nallaruchi...

ഡി .പ്രദീപ് കുമാർ said...

തവളയിറച്ചി പുരാണം ഒന്നാംതരം.ആലപ്പുഴ-കായംകുളം ഭാഗങ്ങളിലെ ‘വൈറ്റ് ഹൌസു’കള്‍ വഴിയൊക്കെ ഒന്നു പോവണം.പുതിയ -പുതിയ തവളവിഭവങ്ങള്‍ കിട്ടും....

Sherlock said...

ഗംഭീരം :)

qw_er_ty

Anonymous said...

രസമുള്ള അവതരണം ...ഇഷ്ടപെട്ടു

Sapna Anu B.George said...

കഷ്ടമായിപ്പോയി............എന്റെ പേരില്ലല്ലോ, ഈ കറിയില്‍ ഒരു മസാലയായി, തീരാനഷ്ടം

രഘുനാഥന്‍ said...

മാക്രി ഫ്രൈ അസ്സലായി .... ..ഇനി നാട്ടില്‍ വരുമ്പോള്‍ ഒരു മാക്രിയെ പിടിച്ചു ഫ്രൈ ചെയ്തിട്ടുതന്നെ ബാക്കികാര്യം ......കൂടെ രണ്ടു പെഗ്ഗ് മറ്റവനും !!

Anonymous said...

chumma onnu vannathanu ketto? ellavarudem koottathil njanum undalle???????
tx

നരിക്കുന്നൻ said...

നല്ല പാചക വിദ്യ. മരമാക്രികളേ സൂക്ഷിക്കുക. ഇനി നിങ്ങളുടെ ഗതി അധോഗതി. മാക്രികൾക്ക് വംശനാശം സഭവിച്ചാൽ അതിന്റെ പൂർണ്ണ ഇത്തരവാധിത്വം പൊറാടത്തിന്.

Kunjipenne - കുഞ്ഞിപെണ്ണ് said...

മറ്റ് ബൂലോഗരെ ഒന്നും വഴീലെങ്ങും കണ്ടില്ല പേറെടുത്തെ...സൂപ്പറ് തവളക്കാല്

മാണിക്യം said...

പൊറാടത്ത് കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്
ഈ മാക്രിയെ ഒലര്‍‌ത്തിയിട്ടിട്ട് നാളു കുറെ ആയല്ലൊ.. ഇതെടുത്ത് മാറ്റ് , എന്നിട്ട് അടുത്തത് പോരട്ടെ.....

കുഞ്ഞിപെണ്ണേ ഡോണ്ട് ഡൂ ഡോണ്ട് ഡൂ

Anonymous said...

വളരെ ഭംഗിയുള്ള ബ്ലോഗ്
ഞാന്‍ ആദ്യം ബ്ലോഗിന്റ് ഭംഗിയാണു നോക്കുക
പിന്നീടാണു ഉള്ളടക്കം...

പറഞ്ഞപോലെ ഞാന്‍ മെയില്‍ അയക്കാം.

ആകാശവാണിയിലെ ആളുകളുമായി പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം..

സ്നേഹത്തോടെ
ജെ പി

വിജയലക്ഷ്മി said...

മോനെ...നല്ലപോസ്റ്റ് ...പാചകരീതിയുംചേരുവകളുടെ അളവുംഅസ്സലായിരിക്കുന്നു രുചിനോക്കണമെന്നുണ്ടായിരുന്നു,പക്ഷെ മനസ്സിനൊരറപ്പ് തവളയായിപ്പോയില്ലേ...

Sureshkumar Punjhayil said...

Really Wonderful.. Best wishes...!!!

കല്യാണിക്കുട്ടി said...

hahaha..............paachakam kollaams............

Sherly Aji said...

ഇത്ര കേമം ആണു് മാക്രി ഒലെര്‍ത്തു എങ്കില്‍...കാശുമുട്ക്കതെ .......മാക്രി കിട്ടാന്‍ ഒരു വഴി ഉണ്ട്.......ADSB....യില്‍ ഒരു വലയുമായി വൈകിട്ടു ഒരു വീശ് വീശിയാല്‍ മതി.......നമ്മുടെ മുരളി യെ കൂട്ട് വിളിഛാല്‍ മതി......കേട്ടൊ............

Sherly Aji said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

ഒരു മേനോൻ ഇത്ര ഭംഗിയായി മാക്രിയെ ഒലർത്തൂന്ന് ഇപ്പോളല്ലേ പുടി കിട്ടീത് ! ഫാര്യേടെ ഭാഗ്യം !എന്തായാലും പാചകം നന്നായി ഇഷ്ടപ്പെട്ടു ട്ടോ.എല്ലാ ബ്ലൊഗ്ഗർമാരേയും കടുകു വറുത്തല്ലോ

കൊച്ചുഗുപ്തന്‍ said...

പൊറാടത്ത് ...താന്‍ ആളു കൊള്ളാല്ലോ....പാചകം കേമം കെങ്കേമം ... പാവം ദളവ..

മാഷേ....ഇപ്പഴാ ഈ പൂമുഖത്ത് എത്താന്‍ തരായീത്.... എല്ലാം വായിയ്ക്കാന്‍ കഴിഞ്ഞില്ല.. വായിച്ചേടത്തോളം രസായിരുന്നു....

..കഥ തുടരട്ടെ....