Tuesday, December 23, 2008

ഒരു കുസൃതി ചോദ്യം

ഒന്നര മാസത്തോളമായി തുടരുന്ന ഏകാന്തവാസത്തിന് തിരശ്ശീല വീഴാൻ പോകുന്ന സന്തോഷത്തിൽ, ഇന്നലെ വൈകീട്ട് നാട്ടിൽ പോക്കിന്റെ ചില ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഈ ചോദ്യം മനസ്സിലേയ്ക്ക് ഓടിയെത്തിയത്.

പണ്ട് നേവിയിൽ ട്രെയിനിംഗ് സമയത്ത് കേട്ടിട്ടുള്ള ഒരു ചോദ്യമാണ്. ഉത്തരം വളരെ രസകരവും.

അധികം വൈകാതെ തന്നെ, നാട്ടിൽ പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് കൊണ്ടിരിയ്ക്കുന്ന ഒരു ബ്ലോഗർ സുഹൃത്തിനോട് ഫോണിൽ സംസാരിച്ചപ്പോൾ ഒരു തമാശയ്ക്ക് ഈ ചോദ്യം ചോദിച്ചു.

“Which is the Biggest Ship in Indian Navy?"

ഉത്തരം കേട്ട് ഞാൻ ഒന്ന് ഞെട്ടി. “വിക്ടോറിയ ആണോ?“

ഈശ്വരാ.. വിക്ടോറിയ ടെർമിനസ്, വിക്ടോറിയ രാജ്ഞി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ‘ഐ എൻ എസ് വിക്ടോറിയ‘ എന്ന ഒരു കപ്പലിനെകുറിച്ച് കേട്ട്കേൾവി പോലും ഇല്ല!!

രാത്രിയിൽ, ചെന്നൈയിലുള്ള ഒരു ബാല്യകാലസുഹൃത്ത് ഫോണിൽ ഒരു മണിക്കൂറിലധികം നാട്ടുവിശേഷങ്ങൾ പങ്ക് വെച്ചപ്പോൾ, “ഒരു ദേശത്തിന്റെ കഥ രണ്ടാം ഭാഗം” എന്ന പേരിൽ ഒരു പുസ്തകം ഉടനെ ഇറക്കാനും മാത്രം ഓർമ്മകൾ മനസ്സിലേയ്ക്ക് വന്നു. എന്തായാലും, തൽക്കാലം ഈ ചോദ്യം ബൂലോ‍കരുമായി ഒന്ന് പങ്ക് വെയ്ക്കാം എന്ന് തോന്നി.

അപ്പോൾ ചോദ്യം ഇതാണ്. “Which is the Biggest Ship in Indian Navy?"

ഉത്തരം ശരിയ്ക്കറിയാവുന്ന വല്ല നേവൽ സുഹൃത്തുക്കളുമുണ്ടെങ്കിൽ ദയവുചെയ്ത് അവസാനം മാത്രം ഉത്തരം പറയുക, കാരണം, രസകരമായ പല ഉത്തരങ്ങളും വരാനിരിയ്ക്കുന്നതല്ലേ..

ഇന്ന് നാട്ടിലേയ്ക്ക് പോകുന്നു. ക്രിസ്മസ് നാട്ടിലായിരിയ്ക്കും. അത് കഴിഞ്ഞ് കാണാം.

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്‌മസ് - നവവത്സര ആശംസകൾ...

45 comments:

പൊറാടത്ത് said...

ഉത്തരം ശരിയ്ക്കറിയാവുന്ന വല്ല നേവൽ സുഹൃത്തുക്കളുമുണ്ടെങ്കിൽ ദയവുചെയ്ത് അവസാനം മാത്രം ഉത്തരം പറയുക, കാരണം, രസകരമായ പല ഉത്തരങ്ങളും വരാനിരിയ്ക്കുന്നതല്ലേ..

Typist | എഴുത്തുകാരി said...

നീണ്ട രണ്ടു മാസം ബൂലോഗത്തു നിന്നു മാറി നിന്ന ഞാനും തിരിച്ചുവരുന്നു.

തേങ്ങ ഉടക്കുന്നു (ആ രീതിയൊക്കെ മാറിയോ ആവോ?)

ഉത്തരം എനിക്കറിയില്ല.

Anonymous said...

Was it I.N.S.Vikranth once?

siva // ശിവ said...

I.N.S. VIRAAT.

കാപ്പിലാന്‍ said...

I.N.S FRIENDSHIP

രഘുനാഥന്‍ said...

ശേ ....എല്ലാം മണ്ടന്മാര്‍ തന്നെ........."INS പൊറാടത്ത്" ആണ് ഏറ്റവും വലിയ ഷിപ്പ് ..

e-Pandithan said...

നേവിയില്‍ ഷിപ്പ് ആണോ എയരോപ്ലിന ആണോ ഉള്ളത്?

പാമരന്‍ said...

'worship' aano? :)

നരിക്കുന്നൻ said...

INS കാപ്പു

ജിജ സുബ്രഹ്മണ്യൻ said...

ഐ എൻ എസ് വിക്ടോറിയ തന്നെ! ഒരു സംശയോല്ല.

OAB/ഒഎബി said...

friendship തന്നെ ആയിരിക്കും

Kaithamullu said...

-“ബാ, ബാ...ബ്ലാക്ക് ഷീപ്പ്!”

ശ്രീവല്ലഭന്‍. said...

Hardship?

krish | കൃഷ് said...

കുസൃതി ചോദ്യമായതുകൊണ്ട് ഉത്തരവും കുസൃതി തന്നെയാവണമെന്നാണോ?

WAR-SHIP
FLAG-SHIP
LARGE-SHIP

തോന്ന്യാസി said...

കുസൃതിച്ചോദ്യമായതു കൊണ്ട് തത്കാലം വെറുതേ വിടുന്നു...

എനിക്കീ കുസൃതികളൊന്നും ഇല്ലാത്തോണ്ട് ഇതിനൊന്നും ഉത്തരം പറയാന്‍ നിക്കൂല്ല.....

മുസാഫിര്‍ said...

ഗോഷിപ്പ് ആണോ ? ( ഗോസ്സിപ്പ് എന്നും പറയാം)

Unknown said...

വാസ്വേട്ടന്റെ ഷാപ്പന്നെ ലോകത്തെ വല്യ ഷാപ്പ്. വല്യതരോന്നും വേണ്ടാട്ടോ. ആഹ.

പൊറാടത്ത് said...

ഈ കുസൃതി ചോദ്യത്തിന് ഉത്തരം പറയാനെത്തിയ എല്ലാവർക്കും നന്ദി. പക്ഷേ ശരിയുത്തരം ഇതു വരെ വന്നിട്ടില്ല..!!

എഴുത്തുകാരി.. തേങ്ങയ്ക്ക് നന്ദി(ആ രീതിയ്ക്കൊന്നും ഒരു മാറ്റവും ഇല്ല)

അനോണിമസ്.. ശരിയായിരുന്നു, ഒരുകാലത്ത്‌ വിക്രാന്ത് തന്നെയായിരുന്നു വലിയ കപ്പൽ

ശിവ.. ഉത്തരം ശരിയാണ്. പക്ഷേ ചോദ്യം കുസൃതിയല്ലേ..:)

കാപ്പിലാൻ.. അതും ഒരു ഷിപ് തന്നെ. പക്ഷേ ബിഗ്ഗസ്റ്റ് അല്ല. പങ്കെടുത്തതിന് നന്ദി.

രഘുനാഥൻ.. അത് കലക്കി. ഞാനത്ര വലിയ സംഭവമാണോ?? :)

ഇ-പണ്ടിതൻ.. നേവിയിൽ ഷിപ്പും എയറോപ്ലെയിനും ഉണ്ട് കേട്ടോ..

പാമരൻ.. വർഷിപ്.. നല്ല പരിശ്രമം. അതും ഉണ്ട്. എന്നാലും വലുത് അതല്ല. നന്ദി

നരിക്കുന്നൻ.. ശ്ശോ കാപ്പൂനെ ഇവിടെയും വെറുതെ വിടാനുള്ള ഉദ്ദേശമില്ലേ..:)

കാന്താരിക്കുട്ടീ.. അതിന് നമ്മളന്ന്‌ ഫോണിൽ സംസാരിച്ചില്ലല്ലോ!! ഉത്തരം കേട്ട് ഞാൻ വീണ്ടും ഞെട്ടി :)

ഓ എ ബി.. നേവിയിൽ ഫ്രണ്ട്ഷിപ് ഒക്കെ ഉണ്ട്, പക്ഷേ ഏറ്റവും വലുത് അതല്ല.. വന്നതിൽ സന്തോഷം

കൈതമുള്ള്.. ഹ ഹ..ഷിപ്പിനെ ഷീപ്പ് ആക്കിയോ.. വന്നതിൽ വളരെ സന്തോഷം

ശ്രീവല്ലഭൻ.. ഹാർഡ്‌ഷിപ്.. വളരെ നല്ല ഗസ്.. സെക്കന്റ് ബിഗ്ഗസ്റ്റ് എന്ന് വേണമെങ്കിൽ പറയാം. വന്നതിൽ വളരെ സന്തോഷം

കൃഷ്.. ഇൻഡ്യൻ നേവിയിൽ എല്ലാം വാർഷിപ് തന്നെയല്ലേ. ഫ്ലാഗ് ഷിപ് ബിഗ്ഗസ്റ്റ് ആവണമെന്ന് നിർബന്ധമൊന്നുമില്ല. പിന്നെ, ലാർജ് ഷിപ്... അതന്ന്യല്ലേ ചോദ്യം?? :)

തോന്ന്യാസി.. കുസൃതി തീരെ ഇല്ല്യാത്ത പാവം. വെറുത്യല്ല എപ്പോഴും ഓടിക്കൊണ്ടിരിയ്ക്കുന്നത് :) വന്നതിൽ സന്തോഷം

മുസാഫിർ.. ഗോസ്സിപ്..!! പട്ടാളത്തില് അതും ഉണ്ടോ?! ഉണ്ടാവുമായിരിയ്ക്കും അല്ലേ.. വന്നതിൽ വളരെ സന്തോഷം

മുരാളിക.. വാസ്വേട്ടന്റെ ഷാപ്പോ!! ഇത് ഷാപ്പല്ല മോനേ, ഷിപ്പാ.. ഷിപ്പ്. :)

എല്ലാവരും രണ്ട് ദിവസം കൂടി ക്ഷമിയ്ക്കണം. ഇനി ശരിയുത്തരമറിയുന്നവർക്ക് കൂടി ഒരു ചാൻസ് കൊടുക്കാം. അത് കഴിഞ്ഞ് ഞാൻ വീണ്ടും വരാം

എല്ലാവർക്കും ഒരിയ്ക്കൽ കൂടി പുതുവത്സരാശംസകൾ..

siva // ശിവ said...

Aprenticeship ആണോ?

Anonymous said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

നിരക്ഷരൻ said...

ഐ.എന്‍.എസ്. കാപ്പില്‍ ഷാപ്പ്.
സോറി കാപ്പില്‍ ഷിപ്പ്.

ഞാനൊരു നേവി സുഹൃത്തിന് മെയില്‍ അയച്ചിട്ടുണ്ട്. ഉത്തരം കിട്ടിയാല്‍ 50 കമന്റ് ഇവിടെ കഴിയുന്ന സമയത്ത് ഞാനത് പൊട്ടിക്കും. അതിനപ്പുറം പിടിച്ചുനില്‍ക്കാന്‍ എനിക്കാവില്ല പൊറൂ.... :)

പൊറാടത്ത് said...

ശിവ.. അതും ഒരു ഷിപ് തന്നെ. നേവിയിൽ വേറെയും ഷിപ്പുകൾ ഉണ്ട്. example, payship.. എന്നാലും, ബിഗ്ഗസ്റ്റ് ഇതൊന്നുമല്ല. വീണ്ടും വന്നതിൽ വളരെ സന്തോഷം..

നൊമാദ്.. ആശംസകൾ സ്വീകരിച്ചിരിയ്ക്കുന്നു. തിരിച്ചും പുതുവത്സരാശംസകൾ

നിരക്ഷരൻ.. കാപ്പിൽ ഷിപ്... ഹ ഹ.. അത് കലക്കി. പിന്നെ, 50 കമന്റോ... ആ നാവ്‌ പൊന്നാവട്ടെ :)

ഉത്തരം പറയാൻ എനിയ്ക്കും മുട്ടീട്ട് വയ്യ. എന്തായാലും ഒരു ദിവസം കൂടി കാക്കാം അല്ലേ..

അപ്പോ ഉത്തരം അടുത്ത വർഷം.. എല്ലാവർക്കും Happy Year 2009

siva // ശിവ said...

ഇനി ഉത്തരം അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം, അപ്പോള്‍ നാളെ..ഓക്കെ....

കുറുമാന്‍ said...

INS WORSHIP

MAPRANAM SHIP:)

siva // ശിവ said...

ഉത്തരം എവിടെ?

Anonymous said...

ക്ലീന്‍ ഷിപ്പായിരിക്കുന്ന ഫ്രന്‍ഷിപ്പും ഒരു ബിഗ്ഗെസ്റ്റ് ഷിപ്പാണോ മാഷെ????????????

ഇന്ത്യന്‍ നേവിയില്‍ മാത്രം അല്ല ജീവിത ത്തിലും ....

നിരക്ഷരൻ said...

എനിക്കിതുവരെ സുഹൃത്തിന്റെ മറുപടി കിട്ടിയിട്ടില്ല പൊറൂ... കക്ഷീടെ ന്യൂ ഇയര്‍ ഹാങ്ങ് ഓവര്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു :)

ഉത്തരം പുറത്താന്‍ തിരക്ക് കൂട്ടല്ലേ ?

നിരക്ഷരൻ said...

പോറാടത്തേ...

എനിക്ക് സുഹൃത്തിന്റെ (ലഫ്‌റ്റനന്റ് ശേഷഗിരി ഷേണായ് )മറുപടി കിട്ടി.

ഐ.എന്‍.എസ്. വിരാട് ആണുപോലും ഏറ്റവും വലിയ നേവി ഷിപ്പ്.

ഐ.എന്‍.എസ്.വിക്രമാദിത്യ കമ്മീഷന്‍ ചെയ്തുകഴിഞ്ഞാല്‍ അതായിരിക്കുമത്രേ നേവിയുടെ ഏറ്റവും വലിയ ഷിപ്പ്.

ഇപ്പറഞ്ഞത് ശരിയാണെങ്കില്‍ അതിന്റെ ക്രഡിറ്റ് മുഴുവന്‍ എനിക്ക്. ശരിയല്ലെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ലഫ്റ്റനന്റ് ഷേണായിക്ക് :) :)

അതൊന്നുമല്ല പൊറൂ വിഷയം. ഈ ഉത്തരം അധവാ ശരിയാണെങ്കില്‍ത്തന്നെ ഇതിലെ രസകരം എന്ന് പറയുന്ന സംഭവം എന്താണെന്ന് ആലോചിച്ചിട്ട് ഒരു പിടീം കിട്ടുന്നില്ല.

സഹായിക്കൂ...പ്ലീസ്... :) :)

ചങ്കരന്‍ said...

കുറച്ചു ദിവസമായി എന്നും വന്നുനോക്കുന്നു, പൊറാടത്ത് ഉത്തരം പറയുന്ന ലക്ഷണമില്ല.
എല്ലാരേം പറ്റിച്ചേ എന്നോമറ്റോ പറയുമോ?
ഫോളോഅപ്പില്‍ കണ്ണും നട്ട് കാത്തിരിക്കാം.

siva // ശിവ said...

ഇന്നും ഉത്തരം ഇല്ലേ?

പൊറാടത്ത് said...

സുഹൃത്തുക്കളേ....

ഇതുവരെ വന്ന് രസകരമായ പല ഉത്തരങ്ങളും തന്ന എല്ലാവർക്കും നന്ദി.. ശരിയുത്തരം ആരും ഇതുവരെ തന്നിട്ടില്ല. നിരക്ഷരനിലായിരുന്നു ഒരു ചെറു പ്രതീക്ഷ. എന്നാലും ആ ലഫ്റ്റനന്റിന്റെ കാര്യം.. പോട്ടെ, പയ്യനല്ലേ..
:)

കുറുമാനേ.... മാപ്രാണം ഷാപ്പ് മരക്കാൻ പറ്റുന്നില്ല അല്ലേ.. :)

ഉത്തരം അറിയാൻ പലപ്പോഴായി വന്ന ശിവയ്ക്കും ഫൊളോഅപ് ചെയ്ത് ഇരിയ്ക്കുന്ന ചങ്കരനും നന്ദി

ഉത്തരത്തിന്റെ ഒരു കഷണം അറിഞ്ഞോ അറിയാതെയോ ഭദ്ര പറഞ്ഞിട്ടുണ്ട്.

ഇനി ഉത്തരം ഞാൻ തന്നെ പറയാം..

പോസ്റ്റ് തുടങ്ങിയത് ഇങ്ങനെയായിരുന്നു

ഒന്നര മാസത്തോളമായി തുടരുന്ന ഏകാന്തവാസത്തിന് തിരശ്ശീല വീഴാൻ പോകുന്ന സന്തോഷത്തിൽ, ഇന്നലെ വൈകീട്ട് നാട്ടിൽ പോക്കിന്റെ ചില ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഈ ചോദ്യം മനസ്സിലേയ്ക്ക് ഓടിയെത്തിയത്...

നാട്ടിൽ പോകുന്നതിന്റെ തലേന്ന് വീട് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഈ പഴയ കാര്യം ഓർമ്മ വന്നത്. അതെ.. “CLEANSHIP" IS THE BIGGEST SHIP IN INDIAN NAVY.

പട്ടാളത്തിൽ പൊതുവെ വൃത്തി കൂടുതലായിരിയ്ക്കും. എന്നാലും നേവിയിൽ, പ്രത്യേകിച്ച് കപ്പലിൽ,വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ പേർ താമസിയ്ക്കുന്നതു കൊണ്ടും ശുദ്ധജലത്തിന്റെ ലഭ്യത കുറവും മറ്റും കാരണം വൃത്തികേട് അധികമാവാൻ സാധ്യത ഉണ്ട്. ഇത് കണക്കിലെടുത്തായിരിയ്ക്കും നേവിയിൽ ക്ലീൻഷിപ്പിന് ഇത്ര പ്രാധാന്യം ഉള്ളത്.

നിരക്ഷരൻ said...

പൊറൂ..

കുസൃതിച്ചോദ്യത്തിന്റെ ഉത്തരം ബഹുകേമം :)
എല്ലാരും തോറ്റു തൊപ്പിയിട്ടു.

ലഫ്റ്റനന്റ് എന്റെ പ്രായമുള്ളവനാ. എന്റെ ഒപ്പം പഠിച്ച കക്ഷി. ഇപ്പോള്‍ വെളിയിലാണ് പൊറാടത്തിനെപ്പോലെ.

ഒരു കാര്യം പറയൂ. അന്ത ലഫ്റ്റനന്റ് പറഞ്ഞ ഉത്തരം ശരിയാണോ ? ഐ മീന്‍ കുസൃതിയല്ലാത്ത ഉത്തരം ?

നമുക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചില കുസൃതിച്ചോദ്യങ്ങളൊക്കെ വേണം കേട്ടോ ?

അല്ലാതെന്താ രസം ബൂലോകത്ത്.

അപ്പോ ശരി എല്ലാം പറഞ്ഞതുപോലെ :) :)

പൊറാടത്ത് said...

നിരൻ..

അങ്ങോർ പറഞ്ഞ ഉത്തരം (കുസൃതിയല്ലാത്തത്) ശരി തന്നെ. അത് തുടക്കത്തിലേ തന്നെ ശിവ പറഞ്ഞിട്ടുണ്ട്.

പിന്നെ, ലഫ്റ്റ്നന്റ് അല്ലേ.. കുസൃതിയൊന്നും ഇല്ലായിരിയ്ക്കും.. :)

മാണിക്യം said...

08 ഏപ്രില്‍ 2008
08/04/08 ഒരു മാക്രിയെ ഉലത്തിയിട്ടിട്ട് ഇതാ ഇപ്പൊഴാ ഉണന്നത് .. കോള്ളാം
ക്രിസ്സ്മസ്സ് ന്യൂയിയര്‍ തീറ്റമത്സരം കാരണം
ബ്ലോഗ് നിരങ്ങാന്‍ ശകലവും നേരം കിട്ടില്ലാ,
ഞാന്‍ വരും മുന്നെ ഉത്തരിച്ചത് ഒട്ടും ശരിയായില്ല.
എബണ്ഡന്‍ മണ്ടത്തരം വിളമ്പാരുന്നു.
പോയില്ലേ ചാന്‍സ് !!
ഇനി 2009-ല്‍ മൂരി ഉലര്‍ത്ത് എങ്കിലും ഇടയ്ക്ക് പോസ്റ്റ് ചെയ്യണേ
അപ്പോ ഹാപ്പി ക്ലീന്‍ ഷിപ്പ്, ഫ്രണ്ട്ഷിപ്പ് !!

poor-me/പാവം-ഞാന്‍ said...

whatever it is wish you ahappy new year.
Regards
Poor-me

വിജയലക്ഷ്മി said...

friendsshipaano sariyuthharam?sariyuthharam kittiyo?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു!!!!

ബഷീർ said...

പൊറാടത്ത് മാഷേ

ചോദ്യവും ഉത്തരങ്ങളും വായിച്ചു. കേമായിട്ടുണ്ട്.

ക്ലീൻഷിപ്പിൽ എല്ലാവരും കയറേണ്ടതാണ്. :)


ഓ.ടോ:

പുതിയ പോസ്റ്റ്കൾ ഒന്നുമില്ലല്ലോ

കണ്ണനുണ്ണി said...

കൊച്ചിയില്‍ പണിതു കൊണ്ടിരിക്കുന്ന ഐ . എന്‍. എസ്. വിക്രമാദിത്യ എന്ന വിമാനവാഹിനി ആവും ഏറ്റവും വലുത് 2010 ഇല്‍ പണി തീര്‍ന്നു ഇറങ്ങുമ്പോള്‍.

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ...

Sureshkumar Punjhayil said...

Utharam ariyillenkilum, ashamsakal nerunnu...!

yousufpa said...

എന്‍റെ ഓര്‍മ്മ ശെരിയാണെങ്കില്‍ കുന്ദംകുളം കല്യാണി അമ്മായി.

തൃശൂര്‍കാരന്‍ ..... said...

ഇന്ത്യയുടെ റിസര്‍ച്ച് വെസ്സേല്‍ ആണേല്‍ സാഗര്‍ കന്യ എന്ന് കണ്ണും അടച്ചു പറയാം...പക്ഷെ..നേവിയുടെ......ശരിക്കും ഏതാ?

Sapna Anu B.George said...

നല്ല വായന പൊറടത്ത്

mukthaRionism said...

എന്താ കുസൃതി ചോദ്യം ചോദിച്ച് മനുഷ്യനെ മക്കാറാക്കാ...
ഞമ്മക്കറിയാം.. പച്ചേങ്കില് പറയൂല...!